Site iconSite icon Janayugom Online

തുര്‍ക്കിയില്‍ ഖനി സ്ഫോടനം: 40 പേര്‍ മരി ച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

turkeyturkey

വ​ട​ക്ക​ൻ തു​ർ​ക്കി​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 40 പേര്‍ മരിച്ചു. ഖനി തൊ​ഴി​ലാ​ളി​ക​ൾ അടക്കമുള്ളവരാണ് മരിച്ചത്. 58 പേരെ രക്ഷപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 110 പേരാണ് ഖനിയിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബാ​ർ​ട്ടി​ൻ പ്ര​വി​ശ്യ​യി​ലെ അ​മ​സ്ര​യി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​നി​യും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ഖ​നി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് തു​ർ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രി സു​ലെ​യ്മാ​ൻ സൊ​യ്ലു അ​റി​യി​ച്ചു. 300 മീറ്റര്‍ അടി താഴ്ചയിലാണ് ഖനിയുള്ളത്. അപകടത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയുടെ ഹാര്‍ഡ് കോള്‍ എന്റര്‍പ്രൈസിന് കീഴിലുളഅള ഖനിയാണിതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
2014ലാണ് ഇതിനുമുമ്പ് ഇവിടെ ഏറ്റവും ദാരുണമായ ഖനി അപകടമുണ്ടായത്. ​പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ലെ സോ​മ ന​ഗ​ര​ത്തി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ അ​ഗ്നി​ബാ​ധ​യി​ൽ അന്ന് 301 പേ​രാണ് മരിച്ചത്. 

Eng­lish sum­ma­ry: Mine explo­sion in Turkey: 40 de ad, many trapped

You may like this video also

Exit mobile version