Site iconSite icon Janayugom Online

മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്

മി​നി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ ഇ​രു​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എം.​സി റോ​ഡി​ൽ നി​ല​മേ​ൽ ജ​ങ്​​ഷ​നി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തുനിന്ന് ഉ​ത്സ​വ​ഘോ​ഷ​യാ​ത്ര ക​ഴി​ഞ്ഞ്​ തൃ​ശൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തെ​യ്യം ട്രൂ​പ് അം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച മി​നി ബ​സാണ് അപത്തില്‍പ്പെട്ടത്. ക​ട​യ്ക്ക​ലി​ൽ നി​ന്ന്​ എം.​സി റോ​ഡി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​റുമായി കൂട്ടിയിടിക്കുകയായിരുന്നു. 

നി​യ​ന്ത്ര​ണം വി​ട്ട മി​നി ബ​സ്​ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ റോ​ഡി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത്​ തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ക​ട​യ്ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

Exit mobile version