Site iconSite icon Janayugom Online

ജനങ്ങള്‍ക്ക് അഹിതം ഉണ്ടാക്കുന്ന ഒരു നിയമവുംഅടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

ജനങ്ങൾക്ക് അഹിതം ഉണ്ടാക്കുന്ന ഒരു നിയമവും അടിച്ചേൽപ്പിക്കാൻ ഇടതു സർക്കാർ ആഗ്രഹിക്കുന്നില്ല എന്ന് മന്ത്രി എ കെ ശശീന്ദ്രൻ.പ്രതിപക്ഷം സമരം നടത്തുന്നത് കേന്ദ്ര വന്യജീവി നിയമം പരിഷ്കരിക്കുന്നതിന് വേണ്ടി ആയിരിക്കണം എന്ന് മന്ത്രി പറഞ്ഞു.പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അല്ലാതെ മനുഷ്യന് മുന്നോട്ടു പോകാൻ ആകില്ല.

1972ലെ കേന്ദ്ര വനനിയമത്തിൽ കാതലായ മാറ്റം വരണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. പഴയ നിയമത്തിൽ കെട്ടിപ്പിടിച്ച് ഒരു അപരിഷ്കൃത നിലപാട് സ്വീകരിക്കാൻ ആവില്ല. കേരളത്തിന്റെ വനനിയമം പരിഷ്കരിക്കേണ്ട എന്ന് അഭിപ്രായമാണോ പ്രതിപക്ഷത്തിനുള്ളത് എന്നും മന്ത്രി ചോദിച്ചു.

അതേസമയം, പാലക്കാട് ചുള്ളിമടയിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കൊങ്ങൺ പാടത്തെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. ഒരേക്കറിലധികം നെൽകൃഷി നശിപ്പിച്ചു. നാട്ടുകാർ പടക്കം പൊട്ടിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് ആന വനാതിർത്തിയിലേക്ക് മാറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

Exit mobile version