കേരള വനം വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇൻജനാനിയലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ 8.30 ഓടെ താമരശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കർഷകരുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനനുകൂലമായ നിയമനിർമ്മാണ മുണ്ടാവുമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി വ്യക്തമാക്കി.
മനുഷ്യന്റെ ജീവനും കൃഷിക്കും വെല്ലുവിളിയായ കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന് കാത്തു നിൽക്കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള നടപടിക്രമങ്ങളെ കുറി ചാണ് സർക്കാറിന്റെ ആലോചനയിലുള്ളതെന്നും ഉടൻ തന്നെ നിയമ നിർമാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വളരെ സന്തോഷകരമായ കുടിക്കാഴ്ചയായിരുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു സംസാരിക്കുവാൻ സാധിച്ചുവെന്നും പ്രശ്ന പരിഹാരങ്ങളോട് മന്ത്രിക്ക് തുറന്ന സമീപനമായിരുന്നുവെന്നും ബിഷപ്പ് റമീജിയോസ് ഇൻജനാനിയൽ പറഞ്ഞു.
English Summary: Minister AK Sasindran met Bishop Thamarassery
You may like this video also