കെഎസ്ആർടിസി യിലെ പരസ്യ നിരോധനം വരുമാന നഷ്ട്ടം ഉണ്ടാക്കുമെന്ന് മന്ത്രി ആന്റണി രാജു.ഒരു കോടി രൂപയിലേറെ ഈ ഇനത്തിൽ വരുമാനം ലഭിച്ചിരുന്നു. വാഹന പരിശോധന കൂടുതൽ ശക്തമാക്കും.ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർകോട് നടപ്പാക്കുന്നതിൽ സാവകാശം നൽകേണ്ടതില്ല.
നിയമ ലംഘനം അനുവദിക്കില്ല,നിയമപരമായ യാത്ര നടത്തുന്നവർക്ക് ആശങ്ക വേണ്ടേന്നും മന്ത്രി കണ്ണൂരിൽ മാധ്യമ പ്രവർത്തകരാട് പറഞ്ഞു.ഇരുചക്രവാഹനങ്ങളുടെ കാര്യത്തിലും പരിശോധന കർശനമാക്കും.ബസുടമകളെ വേട്ടയാടുന്നു എന്ന പരാതിയിൽ വസ്തുതയില്ല
കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ എതിർപ്പ് മാറി. അഞ്ചാം തിയ്യതിക്ക് മുമ്പ് ശബളം നൽകാനുള്ള നടപടി എടുത്തിട്ടുണ്ട് എന്നും ആന്റണി രാജു .മന്ത്രിമാരുടെ വിദേശ യാത്ര വിവാദമാക്കേണ്ട കാര്യമില്ലന്നും ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്തെ കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി. പരസ്യങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്ന് വ്യക്തമാക്കിയ കോടതി, ടൂറിസ്‌റ്റ് ബസുകൾക്ക് വെളള നിറം മാത്രം പോരെന്നും നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ഇല്ലെന്നുറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഏകീകൃത നിറം നൽകുന്നതിന് സാവകാശം നൽകണമെന്ന ടൂറിസ്‌റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തളളി. എല്ലാ ടൂറിസ്‌റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധിക്കണമെന്നും ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കടുത്ത നടപടി തന്നെ നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ബസ് ഉടമകൾ സഹകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ നടപടിയുണ്ടാകും. വടക്കഞ്ചേരിയിൽ സ്‌കൂൾ അധികൃതർ സുരക്ഷാമാനദണ്ഡം പാലിക്കാത്ത ബസാണ് ഉപയോഗിച്ചതെന്നും കോടതി വ്യക്തമാക്കി.
English Summary:
Minister Antony Raju says ban on advertisement in KSRTC will cause revenue loss
You may also like this video: