Site icon Janayugom Online

ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ പുനരുദ്ധാരണം ഫെബ്രവരിയോടെ പൂര്‍ത്തിയാകും: മന്ത്രി ആന്റണി രാജു

കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം-എയര്‍പോര്‍ട്ട് റോഡ് ഫെബ്രുവരിയില്‍ പൂര്‍ണമായും വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

മുന്നൂറ്റി അറുപത് മീറ്റര്‍ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിര്‍മ്മിക്കുന്നത്. ഡയഫ്രം വാള്‍ പണിയുന്നതിനായി നിര്‍മ്മിക്കുന്ന ഗൈഡ് വാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിച്ചുവെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.ഗൈഡ് വാളിന്റെയും ഡയഫ്രം വാളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമാന്തരമായി നടക്കും. എട്ടു മീറ്റര്‍ ആഴത്തിലുള്ള കോണ്‍ക്രീറ്റ് പാനലുകള്‍ ഉപയോഗിച്ചാണ് ഡയഫ്രം വാള്‍ നിര്‍മ്മിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തേക്ക് ചരിച്ചിറക്കിയ കരിങ്കല്‍ ഭിത്തി കടലാക്രമണത്തില്‍ നിന്ന് ഡയഫ്രം വാളിന് സംരക്ഷണം നല്‍കും. അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘട്ടങ്ങളായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിരവധി അവലോകന യോഗങ്ങള്‍ വിളിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവെ മെയ് മാസത്തില്‍ ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ നിര്‍മ്മാണത്തിലിരുന്ന സ്ഥലങ്ങളില്‍ വലിയ കേടുപാടുകള്‍ സംഭവിക്കുകയും മണ്ണൊലിച്ച്‌ പോവുകയും ചെയ്തിരുന്നു. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോകുവാന്‍ കാരണമായിട്ടുണ്ട്. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്‌സ്) ആര്‍ ജ്യോതി, കൗണ്‍സിലര്‍ സെറാഫിന്‍ ഫ്രെഡി, കരാര്‍ കമ്ബനിയുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Eng­lish sum­ma­ry; Min­is­ter Antony Raju says,Renovation of Shankhu­mukham Air­port Road will be com­plet­ed by February
you may also like this video;

Exit mobile version