Site iconSite icon Janayugom Online

മലബാറിലെ ക്ഷീരകർഷകരുടെ പ്രതിസന്ധിയിൽ മന്ത്രി ചിഞ്ചുറാണിയുടെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് തീറ്റപ്പുല്ലും, കാലിത്തീറ്റയും കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയ ചാമരാജ് ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ അടിയന്തര ഇടപെടലുമായി ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. മലബാറിലെ ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടിയാണിത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കർണാടക ക്ഷീരവികസന മന്ത്രിക്കും റവന്യു മന്ത്രിക്കും ഉത്തരവ് പിൻവലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് മന്ത്രി ഇന്നലെ കത്തയച്ചു. 

കേരളത്തിലെ ക്ഷീരകർഷകരും സഹകരണ സംഘടനയായ മലബാർ റീജിയണൽ മിൽക്ക് യൂണിയനും അയൽ സംസ്ഥാനമായ കർണാടകയില്‍ നിന്നാണ് ചോളം, നേപ്പിയര്‍ ഗ്രാസ്, സൈലേജ് തുടങ്ങിയവ വാങ്ങുന്നത്. കർണാടകയിൽ നിന്ന് കാലിത്തീറ്റയും പുല്ലും വാങ്ങുന്നതിന് കേരള സർക്കാരും മിൽക്ക് യൂണിയനുകളും സബ്സിഡിയും കർഷകർക്ക് നൽകി വരുന്നുണ്ട്. ഇത്തരത്തിൽ കേരളത്തിലെ കർഷകർ വാങ്ങുന്ന ഉല്പന്നങ്ങൾ കൂടുതലും ലഭ്യമാകുന്നത് കർണാടകയിലെ ചാമരാജ് ജില്ലയിൽ നിന്നുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചാമരാജ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് ജില്ലയ്ക്ക് പുറത്തേക്ക് തീറ്റപ്പുല്ലും, കാലിത്തീറ്റയും കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയാണ് മന്ത്രി ജെ ചിഞ്ചുറാണിയുടെ അടിയന്തര ഇടപെടല്‍. 

Eng­lish Sum­ma­ry; Min­is­ter Chinchu­rani’s urgent inter­ven­tion in the cri­sis of dairy farm­ers in Malabar

You may also like this video

Exit mobile version