Site iconSite icon Janayugom Online

കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മന്ത്രി ജി ആർ അനിൽ

G R Anil newG R Anil new

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികള്‍ മാത്രമുള്ള തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ. എൽപിഎസിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പരിശോധന നടത്തി.
ഉച്ചയോടെ സ്കൂളിലെത്തിയ മന്ത്രി, ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്റ്റോർ മുറി, അരിയുടെ നിലവാരം എന്നിവ പരിശോധിച്ചു. ഒപ്പമുണ്ടായിരുന്ന വാർഡ് കൗൺസിലർ രാഖി രവികുമാറും വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചു. ആദ്യം മന്ത്രിക്കു നല്‍കിയ ഭക്ഷണത്തില്‍ മുടി കിടന്നതിനാല്‍ മാറ്റി നല്‍കി. തലസ്ഥാനത്തെ പ്രമുഖ സ്കൂളായ കോട്ടണ്‍ ഹില്ലിൽ ചോറിനൊപ്പം മോരുകറിയും അവിയലും അച്ചാറുമൊക്കെയായിരുന്നു വിഭവങ്ങൾ.
സംസ്ഥാനത്തെ സ്കൂളുകളിലേക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിതരണം ചെയ്യുന്നത് ഏറ്റവും മികച്ച അരിയാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാലയങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തിവരികയാണ്. സ്കൂളുകളിലെ പരിശോധനകൾ തുടരും. ടീച്ചർമാരും പിടിഎയും തങ്ങളുടെ സ്കൂളുകളിൽ ശോചനീയാവസ്ഥയുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കണം. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ വൃത്തിയിലോ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ശോചനീയാവസ്ഥയ്ക്ക് കാരണക്കാരാകുന്നവർക്ക് കർശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Min­is­ter GR Anil hav­ing lunch with children

You may like this video also

Exit mobile version