Site icon Janayugom Online

അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ നടപടി: മന്ത്രി ജി ആര്‍ അനില്‍

പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കാനും അവ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനും സപ്ലൈകോ നടപടികളെടുത്തിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ഇ ചന്ദ്രശേഖരന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യസാധനങ്ങള്‍ സംസ്ഥാനത്തുടനീളമുളള 1506 സപ്ലൈകോ വില്പനശാലകൾ വഴി വിതരണം ചെയ്ത് വരുന്നു. 

2016 ഏപ്രിലിന് ശേഷം സബ്‌സിഡി നിരക്കിൽ വിതരണം നടത്തുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചിട്ടില്ല. പൊതു വിപണിയിലേതിനേക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്ത് വരുന്നത്. 

ഇതുകൂടാതെ തേയില, മല്ലിപ്പൊടി, മുളക് പൊടി, വെളിച്ചെണ്ണ, പുളി, ഏലം, മഞ്ഞള്‍പ്പൊടി, ഉപ്പ്, ആട്ട എന്നീ ഉല്പന്നങ്ങള്‍ സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ‘ശബരി’ ബ്രാന്‍ഡില്‍ കര്‍ശന ഗുണനിലവാര പരിശോധനയ്ക്ക് ശേഷം പൊതുവിപണി വിലയേക്കാള്‍ ഏകദേശം 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് വില്പന നടത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യവും വിലക്കുതിപ്പും ഉണ്ടാകുന്ന ഘട്ടങ്ങളിൽ ഉല്പാദന കേന്ദ്രങ്ങളിലെത്തി നേരിട്ട് സാധനങ്ങൾ സംഭരിച്ച് വിപണിയിലെത്തിക്കുന്നുമുണ്ടെന്ന് മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry : min­is­ter gr anil on essen­tial com­mod­i­ty price

You may also like this video :

Exit mobile version