നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ, ഗര്‍ഭഛിദ്ര വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്. ശിശുമരണ നിരക്കുമായി ബന്ധപ്പെട്ട് എം വിജിൻ ഉന്നയിച്ച ഉപചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു മന്ത്രി രാഹുലിനെതിരെ തിരിഞ്ഞത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതല്ല, സംരക്ഷിക്കുന്നതാണ് സർക്കാർ നയമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ മന്ത്രി മറുപടി പറയുമ്പോള്‍ രാഹുല്‍ സഭയിലുണ്ടായിരുന്നില്ല.
അമേരിക്കയിലെ ശിശുമരണ നിരക്ക് 5.6 ആണ്. എന്നാൽ കേരളത്തിലേത് അഞ്ചാണ്. ഇത് അഭിമാനകരമായ നേട്ടമാണ്. മരണനിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള ഇടപെടൽ സർക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

