Site iconSite icon Janayugom Online

മന്ത്രി ജെ ചിഞ്ചുറാണി ചെറ്റച്ചല്‍ ജഴ്‌സി ഫാം സന്ദര്‍ശിച്ചു

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചെറ്റച്ചല്‍ ജഴ്‌സി ഫാം സന്ദര്‍ശിച്ചു. ഫാമിന്റെ ദൈനംദിന പ്രവൃത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ജലസേചന സൗകര്യം നവീകരിക്കുവാനും, പാല്‍ ഉല്‍പ്പാദനം വര്‍ദ്ദിപ്പിക്കുവാനും, തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുവാനുമുള്ള സത്വരനടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ മന്ത്രി ഫാമിലെ തൊഴിലാളികളുമായുംകൂടിക്കാഴ്ച നടത്തി.

1956‑ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫാമിന് 123 ഏക്കര്‍ സ്ഥലം സ്വന്തമായി ഉണ്ടായിരുന്നുവെങ്കിലും 58 ഏക്കറിലാണ് ഇപ്പോള്‍ ഫാം പ്രവര്‍ത്തിക്കുന്നത്. 20 പശുക്കളും 150 ആടുകളും ഉണ്ട്. 1500 ലിറ്റര്‍ പാല്‍ ദിനംപ്രതി സംഭരിച്ച് വിതരണം ചെയ്യുന്ന ഗ്രീന്‍ മില്‍ക്ക് പദ്ധതിയും, മണ്ണിര കമ്പോസ്റ്റ് യൂണിറ്റും, അത്യുല്‍പാദനശേഷിയുള്ള ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന അത്യാധുനിക ഹാച്ചറിയും, 38 ഏക്കര്‍ സ്ഥലത്ത് അത്യുല്പാദനശേഷിയുള്ള നേപ്പിയര്‍ ഇനത്തിലുള്ള തീറ്റപ്പുല്‍ കൃഷി എന്നിവയും ഇതോടൊപ്പം നടത്തിവരുന്നു.

Eng­lish sum­ma­ry; Min­is­ter J Chinchu­rani vis­it­ed Chet­tachal Jer­sey Farm

You may also like this video;

Exit mobile version