Site iconSite icon Janayugom Online

അട്ടപ്പാടിയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും; മന്ത്രി കെ രാധാകൃഷ്ണന്‍

അട്ടപ്പാടിക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസികള്‍ക്ക് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം ലഭിക്കണം. ആദിവാസികളെ സ്വയംപര്യാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാർഗ്ഗങ്ങളടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജില്ലാ ഭരണകൂടം,ഡിഎംഒ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തലുണ്ടാവും. മാത്രമല്ല, അട്ടപ്പാടിക്കായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കും. മൈക്രോ ലെവൽ പ്ലാനിലൂടെ ഓരോ ഊരിലേയും പ്രശ്നം പരിശോധിക്കും. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം കോട്ടത്തറ ആശുപത്രിയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Eng­lish sum­ma­ry; Min­is­ter K Rad­hakr­ish­nan said that, Action plan will be pre­pared in Attappadi
you may also like this video;

Exit mobile version