Site icon Janayugom Online

ശബരിമലയില്‍ ഉണ്ടായത് അനാവശ്യ പ്രക്ഷോഭമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമലയില്‍ ഉണ്ടായത് അനാവശ്യ പ്രക്ഷോഭമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ശബരമല മാസ്റ്റര്‍ പ്ലാനിന്റെ പദ്ധതികള്‍ക്കായി ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പല പദ്ധതികള്‍ ശബരിമലയില്‍ നടന്നു വരുന്നു. എന്നാല്‍ ഭൂമി ലഭ്യമാക്കുന്നതില്‍തടസങ്ങള്‍ നേരിടുന്നുണ്ട്. ശബരിമലയിൽ തിരക്ക് ചില സന്ദർഭങ്ങളിൽ ഉണ്ടായി. ഇത് ഉപയോഗിച്ച് ശബരിമലയെ തകർക്കുന്ന തരത്തിൽ പലരും പ്രചാരണം നടത്തി. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന തരത്തിൽ പെയ്ഡ് ന്യൂസുകൾ ഉണ്ടായി.

ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വ്യാജ വീഡിയോ വന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായി.ശബരിമലയിൽ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണ്. പുൽമേടിന്റെയും പമ്പയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്. ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പൊലീസ് മുൻകരുതലെടുത്തത്. പൊലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Min­is­ter K Rad­hakr­ish­nan said that the agi­ta­tion at Sabari­mala was unnecessary

You may also like this video:

Exit mobile version