Site iconSite icon Janayugom Online

ചാതുര്‍വര്‍ണ്ണ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

കേന്ദ്ര ഭരണം ഉപയോഗിച്ച് ഇന്ത്യയില്‍ ചാതുര്‍വര്‍ണ്ണ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. വര്‍ഗരാഷ്ട്രീയത്തിലൂടെ മാത്രമേ ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകൂ. ജാതി വ്യവസ്ഥിതി നിലനില്‍ക്കുന്നിടത്തോളം അസമത്വവും തുടരുമെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആര്‍എസ്എസും തിരിച്ചറിയുന്നുണ്ട്. മത രാഷ്ട്രം സ്ഥാപിച്ച് ചാതുര്‍വര്‍ണ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനാണ് ശ്രമം.

വര്‍ഗരാഷ്ട്രീയത്തിലൂടെ മാത്രമേ ജാതി വ്യവസ്ഥിതിക്കെതിരെ പോരാടാന്‍ കഴിയൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആദിവാസികളുടെയും പട്ടികജാതി വിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും യുവാക്കളുടെ തൊഴിലിനും പ്രാമുഖ്യം നല്‍കും. 25 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് രാജീവ് ഗാന്ധി ഏവിയേഷന്‍ സെന്ററില്‍ പഠനമൊരുക്കിയത് ആ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Min­is­ter K Rad­hakr­ish­nan said that the RSS is try­ing to bring back the four-col­or system

You may also like this video;

Exit mobile version