Site iconSite icon Janayugom Online

മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ രാജന്‍

മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാന്‍ കഴിയില്ലെന്നും അത്തരമൊരു രാഷട്രം അതിവേഗം ഛിന്നഭിന്നമാകുമെന്നും മന്ത്രി കെ രാജന്‍. രാജ്യത്തിന്റെ എഴുപത്തി അഞ്ചമത് റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ പരേ‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പാരേഡ് ഗ്രൗണ്ടിലാണ് പരേഡ് നടന്നത്. റിപ്പബ്ലിക് ദിന പരേഡില്‍ 25 പ്ലറ്റൂണുകളിലായി ആയിരത്തോളം പേര്‍ അണിനിരന്നു.

രണ്ട് ബാന്‍ഡ് സംഘങ്ങളാണ് ഇത്തവണ പരേഡില്‍ അണിനിരന്നത്. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങൾ ജനാധിപത്യ ബോധമുള്ള മനുഷ്യർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.ജനങ്ങൾക്ക് തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. 

മതനിരപേക്ഷ ഇന്ത്യ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം തന്നെ അതാണ്. മതബദ്ധമായ രാഷ്ട്രം ഛിന്നഭിന്നമാകുമെന്ന് ഡോ ബി ആർ അംബേദ്‌കർ അടക്കമുള്ള 389 അംഗങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ദുരന്തം വിദൂരഭാവിയിൽ പോലും സംഭവിക്കരുതെന്നായിരുന്നു അവരുടെ നിർബന്ധം.

Eng­lish Summary:
Min­is­ter K Rajan said that a reli­gious nation can­not develop

You may also like this video:

Exit mobile version