Site iconSite icon Janayugom Online

വില്ലേജ് ഓഫീസുകൾ ജനസൗഹൃദവും അഴിമതിമുക്തവുമാക്കണം: മന്ത്രി കെ രാജൻ

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിനും അഴിമതിമുക്തമാക്കുന്നതിനും വില്ലേജ് ഓഫിസർമാർക്ക് നേതൃപരമായ പങ്ക് നിർവ്വഹിക്കാനുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ .
സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായുള്ള ഓൺലൈൻ ത്രൈമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി , എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യു വകുപ്പിന്റെ ലക്ഷ്യംസാക്ഷാത്ക്കരിക്കുന്നതിനായി ആത്മാർത്ഥമായി ജോലി ചെയ്യുകയും ഇക്കഴിഞ്ഞ പ്രളയത്തിലുൾപ്പെടെ സ്തുത്യർഹമായ നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ റവന്യു വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അനുമോദിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയും ഒരു കാരണവശാലും വകുപ്പിൽ വച്ചു പൊറുപ്പിക്കില്ലെന്നും അതേ സമയം , സത്യസന്ധന്മാരായ ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ യോഗത്തിൽ വില്ലേജ് ഓഫീസർമാർ ഉന്നയിച്ച വിവിധ വിഷയങ്ങളിന്മേൽ കൈക്കൊണ്ട തീരുമാനങ്ങൾ മന്ത്രി യോഗത്തിൽ വിശദീകരിച്ചു.യോഗത്തിൽ ലാന്‍റ് റവന്യു കമ്മീഷണർ കെ ബിജു ഐഎഎസ്, ജോയിൻ്റ് കമ്മീഷണർ ജെറോമിക് ജോർജ്ജ് ഐഎഎസ് അസിസ്റ്റൻ്റ് കമ്മീഷണർമാർ എന്നിവർ പങ്കെടുത്തു.
Eng­lish summary;Minister K Rajan says, Vil­lage offices should be made peo­ple friend­ly and cor­rup­tion free
you may also like this video;

Exit mobile version