ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്ന ജലജീവന്‍മിഷൻ പദ്ധതിക്ക് സംസ്ഥാനവിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബലാഗോപാല്‍അറിയിച്ചു. ഇതോടെ പദ്ധതിക്ക് സംസ്ഥാനം രണ്ടുവര്‍ഷത്തില്‍ 2824കോടി രൂപയാണ്നല്‍കിയത്. ഈവര്‍ഷം നേരത്തെ രണ്ടു തവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 1616 കോടി രൂപയും നല്‍കി. ഗ്രാമീണ മേഖലയില്‍ 2024ഓടെ എല്ലാ ഭവനങ്ങളിലുംഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്ത്തതോടെ മുന്നോട്ട് പോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്
English Summary:
Minister KN Balagopal has allocated 328 crores for Jaljeevan Mission project
You may also like this video: