Site iconSite icon Janayugom Online

വിഴിഞ്ഞം തുറമുഖം പത്തു വര്‍ഷം വൈകാന്‍ കാരണക്കാരന്‍ എ കെ ആന്‍റണിയാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

വിഴിഞ്ഞം തുറമുഖം പത്തുവര്‍ഷം വൈകാന്‍ കാരണക്കാരന്‍ എ കെ ആന്‍റണിയും, യുപിഎ സര്‍ക്കാരുമാണെന്ന് സംസ്ഥാന ധകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചൈനീസ് കമ്പനിക്ക് ഓഹരിയുണ്ടെന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. 

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന വേളയിലായിരുന്നു ഇത്. യുപിഎ സര്‍ക്കാരില്‍ അന്ന് പ്രതിരോധമന്ത്രി ആന്‍റണിയായരുന്നുവെന്നത് മറക്കരുതെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. കെ എസ്‌ എഫ്‌ ഇ ഓഫീസേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഇ കെ നായനാർ മുഖ്യമന്ത്രിയായ വേളയിലാണ്‌ വിഴിഞ്ഞത്ത്‌ അന്താരാഷ്‌ട്ര തുറമുഖം എന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്‌. 2006‑ൽ വി എസ്‌ അച്യുതാന്ദന്റെ ഭരണകാലത്ത്‌ ടെണ്ടർ നടപടി ആരംഭിച്ച്‌ ഭൂമി ഏറ്റെടുക്കലിലേക്ക്‌ നീങ്ങിയതാണ്‌.

അന്നന്‌ കേന്ദ്രം അനുമതി തന്നിരുന്നെങ്കിൽ വിഴിഞ്ഞം പത്തു വർഷം വൈകില്ലായിരുന്നു. വിഴിഞ്ഞംകേരളത്തിന്റെ ചരിത്രത്തിൽ പുതുയുഗമാകുന്ന മാറ്റത്തിലേക്ക്‌ നയിക്കും. തുറമുഖവുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്‌നങ്ങളെല്ലാം മന്ത്രിതല ചർച്ചയിൽ പരിഹരിച്ചതായും ബാലഗോപാല്‍ വ്യക്തമാക്കി 

Eng­lish Sumamry:
Min­is­ter KN Bal­agopal says that AK Antho­ny is respon­si­ble for delay of Vizhin­jam port by 10 years.

You may also like this video:

Exit mobile version