തദ്ദേശസ്വയംഭരണ അദാലത്തിലൂടെ അനേകം പേര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്.17 അദാലത്തുകള്‍ നടത്തി.എല്ലാ പരാതികളും പരാതി അതാത് ജില്ലയില്‍ ലഭിച്ച് രണ്ടാഴ്ചക്കുള്ളില്‍ ആക്കാന്‍ ആണ് നിര്‍ദ്ദേശിച്ചത്. 17 799 പരാതികള്‍ ലഭിച്ചു. 92% പരാതികള്‍ അനുകൂലമായി തീര്‍പ്പാക്കി.
1032 പരാതികളാണ് തീര്‍പ്പാക്കാന്‍ ശേഷിക്കുന്നത്. പരാതികളില്‍ നീതിപൂര്‍വ്വമായ തീര്‍പ്പ് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.നവംബര്‍ 15 ഓടെ പ്രക്രിയ പൂര്‍ത്തിയാക്കും. സാങ്കേതികത്വത്തിന്റെ പേരില്‍ കുരുങ്ങി പോയ ഫയലുകള്‍ തീര്‍പ്പ് ആക്കുന്നതിന് വേണ്ടിയായിരുന്നു അദാലത്തുകള്‍ നടത്തിയത്. ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരാന്‍ അദാലത്ത് സഹായിച്ചു. ഇതിന്റെ തുടര്‍പ്രവര്‍ത്തനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ആശുപത്രിയില്‍ കഴിയുന്നവരുടേതല്ലാത്ത ദീര്‍ഘകാല അവധികള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കുമെന്നുംആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.