Site iconSite icon Janayugom Online

പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പ്രാദേശിക ഭണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി കൊഴിക്കോട് ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല കൂടയാലോചനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

വരുന്ന 25 വർഷത്തിൽ ജനങ്ങളുടെ ജീവിതഗുണനിലവാരത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുകയാണെന്നും വികസനപ്രവർത്തനങ്ങളുടെ പ്രയോജനം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണവകുപ്പിന്റെയും ലൈഫ് മിഷന്റെയും നേതത്വത്തിൽ നടപ്പാക്കുന്ന അതിദരിദ്രർക്ക് ഭൂമി കണ്ടെത്തി വീട് നിർമിച്ചുനൽകുന്ന മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സൺ ഷീജാശശി അധ്യക്ഷയായി.

Exit mobile version