Site icon Janayugom Online

അനധികൃത പണമിടപാട് , കർണാടക മന്ത്രിയില്‍ നിന്ന് പിടിച്ചെടുത്തത് 900 വെള്ളി വിളക്കുകൾ ; കേസ്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും നിലവിലെ വ്യവസായ മന്ത്രിയുമായ മുരുഗേഷ് നിരാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കേസ്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര കമ്പനിയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.82 കോടി രൂപയും 963 പുരാതന വെള്ളി വിളക്കുകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് നടപടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകള്‍ക്കാണ് മന്ത്രിക്കെതിരെ കേസെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ മീണ പറഞ്ഞു.

ബാഗല്‍കോട്ട് ബില്‍ഗി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുരുഗേഷ് നിരാനി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സ്വത്ത് വകയില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയ സംസ്ഥാന മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാരില്‍ മുരുഗേഷും ഉള്‍പ്പെടുന്നു. ജംഗമ ആസ്ഥി 16 കോടിയില്‍ നിന്ന് 27.22 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. സ്ഥാവര സ്വത്ത് 4.58ല്‍ നിന്ന് 8.6 കോടിയായും ഉയര്‍ന്നു. ഇയാളുടെ ഭാര്യ കമലയുടെ സ്വത്തിലും ഈ കാലയളവില്‍ വര്‍ധനവ് കണ്ടെത്തിയിരുന്നു. ജംഗമ ആസ്ഥി 11.58 കോടിയില്‍ നിന്ന് 38.35 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്.

Eng­lish Sum­ma­ry: Min­is­ter Nirani booked after seizure of over 900 sil­ver lamps from his fac­to­ry staff quarters
You may also like this video

Exit mobile version