എം. അലിയാർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച തിളക്കം 2024 മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാഴ്ച പരിമിതികൾ മറികടന്ന് സംഗീത ലോകത്ത് വിസ്മയം തീർക്കുന്ന വൈഗയെ പരിപാടിയിൽ മന്ത്രി ആദരിച്ചു. ചാരിറ്റബിൾ സൊസൈറ്റിയുടെ സമ്മാനമായി ഒരു വയലിനും മന്ത്രി സമ്മാനിച്ചു. അതോടൊപ്പം ആതുര ശുശ്രൂഷാ രംഗത്തെ സേവനങ്ങൾ കണക്കിലെടുത്ത് ഡോ.സി.വി പ്രശാന്തിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി നൂറു ശതമാനം വിജയം നേടിയ വിഴിഞ്ഞം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന് ഈ എം എസ് പുരസ്കാരവും. കാഞ്ഞിരംകുളം പി. കെ.എസ്. എച്ച്. എസ്. എസ്. സ്കൂളിന് ജോസഫ് മുണ്ടശ്ശേരി പുരസ്കാരവും ചടങ്ങിൽ കൈമാറി. ഏരിയയിൽ നൂറ് ശതമാനം വിജയം നേടിയ അരുമാനൂർ എം.വി.എച്ച്.എസ് എസ്, പൂവാർ വി. ആൻഡ് എച്ച്.എസ്. എസ്, മരുതൂർക്കോണം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയെയും ആദരിച്ചു. തുടർന്ന് കോവളം ഏരിയയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടുവിനും തിളക്കമാർന്ന വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് പി.എസ്. ഹരികുമാർ അധ്യക്ഷനായി.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ,നവ കേരള മിഷൻ കോ ഓർഡിനേറ്റർ ടി. എൻ.സീമ,സിനിമ താരം ശങ്കർ രാമകൃഷ്ണൻ, കവി ഗിരീഷ് പുലിയൂർ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ, കേരള ഓട്ടോമൊബൈൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എസ്. അജിത്ത്, പി.കെ. എസ്. സംസ്ഥാന പ്രസിഡൻ്റ് വണ്ടിതടം മധു, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി. അനൂപ്,ചാരിറ്റബിൾ ട്രഷറർ കെ.ജി.സനൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Minister of Public Works Department will soon find a permanent solution to the water problem
You may also like this video