Site iconSite icon Janayugom Online

വോട്ട് തേടിയിറങ്ങിയ മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി; കരക്കെത്തിച്ചത് അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനിടയിൽ

വോട്ട് തേടി മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ ആദിവാസി നഗറിലേക്ക് പുറപ്പെട്ട മന്ത്രി ഒ ആർ കേളു പുന്നപ്പുഴയില്‍ ചങ്ങാടത്തില്‍ കുടുങ്ങി. വയനാട് ഉപതെരഞ്ഞടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്ക് പോകും വഴി പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങിയത്. 

മറ്റ് എല്‍ഡിഎഫ് നേതാക്കളും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. മുളകൊണ്ട് നിര്‍മിച്ച ചങ്ങാടം പുഴയിലെ കൂറ്റന്‍ കല്ലില്‍ തടഞ്ഞ് കുടുങ്ങുകയായിരുന്നു. ചങ്ങാടം താഴ്ന്ന് പുഴയിലെ കല്ലില്‍ കുടുങ്ങുകയായിരുന്നു. കുറച്ചുപേരെ പിന്നീട് വെള്ളത്തിലിറക്കി ഏറെ പണിപ്പെട്ടാണ് ചങ്ങാടം കരയ്ക്കടുപ്പിച്ചത്. അരമണിക്കൂറോളം മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങി. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മന്ത്രിയെയും മറ്റു നേതാക്കളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.

Exit mobile version