Site icon Janayugom Online

കാംസഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി: 22ന് പ്രതിനിധി സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

kamsaf

കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക ദിനം ആചരിച്ചു. കെ എം മദനമോഹൻ സ്മാരക ഹാളിൽ വൈകുന്നേരം മൂന്നിന് “ സ്ത്രീ അഭിമാൻ ” വെബ്മീറ്റ് വനിതാ കമ്മിഷൻ അംഗം എം എസ് താര ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി അംഗം ആർ സരിത അധ്യക്ഷത വഹിക്കും. കാംസഫ് സംസ്ഥാന കമ്മിറ്റി നാളെ നടക്കും.
22 വരെയാണ് സമ്മേളനം നടക്കുക. 22 ന് പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കാംസഫ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ സതീഷ് അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ , കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് കണ്ടല , ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി എസ് സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം എ നജീം, പി ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു എന്നിവര്‍ പ്രസംഗിക്കും.
യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ ഉപഹാരസമർപ്പണം നടത്തും. കാംസഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് എം കെ അധ്യക്ഷത വഹിക്കും. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.

Eng­lish Sum­ma­ry: Min­is­ter P Prasad will inau­gu­rate the del­e­gates’ con­fer­ence on the 22nd
You may like this video also

Exit mobile version