Site iconSite icon Janayugom Online

നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് മന്ത്രി പി രാജീവ്

വിരോധവും വൈര്യവും ഒരുതരത്തിലും ഉണ്ടാകാന്‍ പാടില്ല എന്നുള്ളതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. അതുകൊണ്ടാണ് അടിയന്തരമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അടിയന്തര പ്രമേയ ചര്‍ച്ച ഏതുവിധേനയും ഒഴിവാക്കുക എന്നതായിരുന്നു പ്രതിപക്ഷ ലക്ഷ്യം.സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവിന് തന്നെ അധിക്ഷേപിച്ചു എന്ന വിഷയം പറയാമായിരുന്നു. എന്നാല്‍ അപ്പോഴല്ല പ്രതിപക്ഷ നേതാവ് എഴുന്നേറ്റത്. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതിനുശേഷം ആണ് പരിഭ്രാന്തിയില്‍ എണീറ്റത്. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിന് പ്രശ്‌നമുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ നിലപാട് തീര്‍ത്തും അപലപനീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version