കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഓടിയതിന് പിന്നിൽ പുല്ല് മുളച്ചിട്ടില്ല. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ കൊണ്ടുപോകാൻ ആംബുലൻസ് വിളിക്കേണ്ടി വരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡയലോഗ് അടിക്കൻ മാത്രമേ വി ഡി സതീശനെ കൊണ്ട് കഴിയുകയുള്ളൂ. സെമിനാറിന് ഒക്കെ വിടാം, എന്നാൽ അടിയന്തര പ്രമേയത്തിന്റെ ചർച്ചയ്ക്ക് പറ്റില്ല. ഭീരുവിനുള്ള അവാർഡ് വി ഡീ സതീശന് കൊടുക്കാമെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയി മാറുകയാണ്. തിരുവനന്തപുരത്തും അതിന് തുടക്കമാവുകയാണ്.
ബേക്കറി ജംഗ്ഷനിലെ പാലത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് പുറകിലെ പാലവും ദീപാലങ്കൃതമാക്കും. വയനാട്ടിലെ ടൂറിസം വലിയ നിലയിൽ തിരിച്ചുവന്നു കഴിഞ്ഞു.നടത്തിയ ക്യാമ്പയിനുകൾ വിജയകരമായി മാറി. വയനാട്ടിലേക്ക് ഇപ്പോൾ കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു