Site icon Janayugom Online

ഇരിങ്ങാലക്കുട തെരഞ്ഞെടുപ്പ്; കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട തെരഞ്ഞെടുപ്പ് കേസിലെ വിധി സ്വാഗതാർഹമാണെന്നും സന്തോഷമുണ്ടെന്നും സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ജനാധിപത്യത്തിൽ ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. അതിനെ സ്വീകരിച്ചു പോരുക എന്നതാണ് മാന്യത. അതിനു വിരുദ്ധമായ രീതിയിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കേസാണ് നല്കിയിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിപരമായ കാര്യങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടല്ല മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിനെ നേരിട്ടതെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പൊതുപ്രവർത്തക എന്ന നിലയ്ക്കും ജനപ്രതിനിധി എന്ന നിലയ്ക്കും വിശ്വാസ്യത വച്ചു കൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത്. 35 വർഷകാലത്തെ പൊതുപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജനങ്ങളെ സമീപിച്ചിട്ടുള്ളത്. വിശ്വസിക്കാനാകുന്ന ജനപ്രതിനിധി എന്ന നിലയിലാണ് ഇരിങ്ങാലക്കുടയിലെ ജനങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Min­is­ter R. Bindu react­ed to the irin­jalaku­da elec­tion court order
You may also like this video

Exit mobile version