കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടു എന്ന വാദം അടിസ്ഥാനരഹതമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ മുന്‍പില്‍ ചില പരാതികള്‍ എത്തിയിരുന്നു. ഇതില്‍ ചില ഇടക്കാല കോടതി വിധികള്‍ ഉണ്ടായിരുന്നു, ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ ലിസ്റ്റ് അംഗീകരിക്കു എന്നും മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട യുജിസി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷ്യല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ,സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നു മന്ത്രി ആര്‍ ബിന്ദു .മന്ത്രിക്കോ സര്‍ക്കാരിനോ നിയമനവുമായി ബന്ധപ്പെട്ടു പ്രത്യേക താല്‍പര്യമില്ലെന്നും പരാതിക്കിടയാക്കാത്ത രീതിയില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു.അന്തിമ പട്ടിക ഇതുവരെ തയാറായിട്ടില്ല. കോടതി വിധികളെ പരിഗണിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കുക എന്ന് ആർ. ബിന്ദു കൂട്ടിച്ചേർത്തു.
പരാതികൾ പരിഹരിക്കാനാണു നിർദേശിച്ചത്. പ്രിൻസിപ്പൽ നിയമനം സീനിയോറിറ്റി പരിഗണിച്ചാണ്. സിലക്‌ഷൻ കമ്മിറ്റിയാണ് ഇതിനായി പട്ടികതയാറാക്കിയത്. സെലക്‌ഷൻ കമ്മിറ്റി 67 പേരെ തിരഞ്ഞെടുത്തു. 2019ലാണ് യുജിസിയുടെ കെയർലിസ്റ്റ് വന്നത്.അതിനുമുൻപ് പ്രസിദ്ധീകരിച്ച ജേർണലുകൾ കണക്കിലെടുക്കേണ്ടതില്ല എന്ന കാഴ്ചപ്പാടോടുകൂടിയാണ് പലരെയും ഒഴിവാക്കി 43 പേരിലേക്കു പട്ടിക ചുരുക്കിയത്.
കെയർലിസ്റ്റ് വരുന്നതിനു മുൻപ് ഏത് ജേർണലുകളിലും അങ്ങനെ പ്രസിദ്ധീകരിക്കാം. 67 പേരെ ആദ്യം തിരഞ്ഞെടുക്കുകയും പിന്നീടത് 43 ആകുമ്പോൾ ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയരുന്നത് സ്വാഭാവികമാണ്. എല്ലായിടത്തും മുതിർന്ന അധ്യാപകർ കടന്നു വരികയും തങ്ങളുടെ സീനിയോറിറ്റിയെ ബാധിക്കുന്ന കാര്യമാണെന്ന് അറിയിക്കുകയും ചെയ്തു. അത് പരിശോധിക്കേണ്ടത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നീതി പൂർവമായ ഇടപെടലാണ്.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പരാതി ഉന്നയിച്ചിരുന്നു.സിലക്‌ഷൻ കമ്മിറ്റി കീഴിൽ സബ് കമ്മിറ്റി രൂപീകരിച്ചത് നിയമപ്രകാരമാണോ എന്നു പരിശോധിക്കണം. മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടല്ല സബ് കമ്മിറ്റി രൂപീകരിച്ചത്. പട്ടികയിൽ ആരെയും തിരുക്കികയറ്റാനുള്ള താൽപര്യം എനിക്കോ സർക്കാരിനോ ഇല്ലഎന്നും മന്ത്രി ബിന്ദു പറഞ്ഞു
English Summary:
Minister R. Bindu said that the allegation that the college principal interfered in the appointment is baseless
You may also like this video: