മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്ന് വിടുമ്പോഴുണ്ടാകുന്ന വിഷമമാണ് കഴിഞ്ഞ ദിവസം ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാത്രി വെള്ളം തുടർന്ന് വിടരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെ രാത്രി വീണ്ടും തമിഴ്നാട് വെള്ളം തുറന്ന് വിടുകയാണുണ്ടായത്. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പടെ ഇടപ്പെട്ടപ്പോൾ വെള്ളത്തിന്റെ അളവ് കുറക്കാൻ തമിഴ്നാട് തയാറായി.
മുല്ലപ്പെരിയാറിൽ ഡാം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മേൽനോട്ട സമിതിയേയും സുപ്രീംകോടതിയേയും അറിയിക്കും. ധിക്കാരപരമായ സമീപനമാണ് തമിഴ്നാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന ജനങ്ങളുടെ വിമർശനത്തെ തള്ളിക്കളയാനാവില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
english summary;Minister Roshi Augustine on mullaperiyar issue
you may also like this video;