Site iconSite icon Janayugom Online

സുപ്രീം കോടതിയിൽ നിലപാട് മാറ്റിയിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാട് മാറ്റിയിട്ടില്ല എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനിയന്ത്രിതമായി തുറന്നു വിടുന്നത് നിയന്ത്രിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണം. മേൽനോട്ടസമിതി യോഗം ചേരാത്ത കാര്യവും അറിയിച്ചു. നഷ്ടപരിഹാരത്തേക്കാൾ വലുതാണ് ഡാമിലുള്ള നിയന്ത്രണം വേണമെന്നത്. ബെന്നിച്ചന്റെ സസ്പെന്ഷൻ പിൻവലിച്ചതിൽ പ്രതികരിക്കാനില്ല. അത് വകുപ്പുതല നടപടികളാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും തനിക്കെതിരെ പ്രചാരണം നടക്കുകയാണ്. ഡാം രാത്രിയിൽ തുറന്നുവിട്ടപ്പോൾ പെരിയാർ തീരത്തെ ജനങ്ങൾക്കൊപ്പം താൻ ഉണ്ടായിരുന്നുവെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
Eng­lish Sum­ma­ry: Min­is­ter Roshi Augus­tine on the Mul­laperi­yar issue
you may also like this video;

YouTube video player
Exit mobile version