Site iconSite icon Janayugom Online

ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ന്യുനപക്ഷ വര്‍ഗീയതകൊണ്ട് കഴിയില്ലെന്ന് മന്ത്രി സജിചെറിയാന്‍

ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത പ്രതിരോധിക്കേണ്ടതുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. ആര്‍എസ്എസുകാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതതെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു. വര്‍ഗീയതയെ നേരിടാൻ കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.കാസര്‍ഗോഡ് മുൻസിപ്പാലിറ്റിയിൽ 39 സീറ്റാണ് ലഭിച്ചിട്ടുള്ളത്.

മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റ് മാത്രമാണ്. കോൺഗ്രസിന് രണ്ട് സീറ്റാണ്. വർഗീയത പറഞ്ഞ ബി ജെ പിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചിരുന്നു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞുള്ളൂ. ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുതെന്നേ താൻ ആഗ്രഹിച്ചുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version