Site icon Janayugom Online

മേയര്‍ ആര്യാരാജേന്ദ്രന്‍ നേരിടുന്നത് യുഡിഎഫ്-ബിജെപി ആക്രമണമെന്ന് മന്ത്രി ശിവന്‍കുട്ടി

മേയര്‍ ആര്യാ രാജേന്ദ്രന്‍ നേരിടുന്നത് യുഡിഎഫ്-ബിജെപി ആക്രമണമെന്നും ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമെന്നും മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .

മേയര്‍ക്കെതിരായ ഗൂഢാലോചന ശക്തിപ്പെടുകയാണ് സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ സോഷ്യല്‍ മീഡിയയില്‍ മേയറെ ആക്രമിക്കുകയാണ്. ഇതേ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം ത്വരിതമായി നടക്കുന്നു. ഇതേ സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരും. മേയര്‍ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്.

അവര്‍ക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത കാര്യം തനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് പൊലീസ് ആണ്- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Eng­lish Summary:
Min­is­ter Sivankut­ty said that May­or Aryara­jen­dran is fac­ing UDF-BJP attack

You may also like this video:

Exit mobile version