Site icon Janayugom Online

കൊള്ളാവുന്ന എന്തെങ്കിലും രാഷ്ട്രീയ ചരിത്രം വി മുരളീധരനുണ്ടോയെന്ന് മന്ത്രി വി ശിവന്‍കുട്ടി

അമ്മായിയപ്പന്‍ മുഖ്യമന്ത്രിയായതുകൊണ്ടാണ് മുഹമ്മദ് റിയാസ് മന്ത്രിയായതെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയായുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവരന്‍കുട്ടി. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പിലൂടെ മന്ത്രിയാകാനുള്ള യോഗ്യത നേടാന്‍ കഴിയാത്ത ആളാണ് മുരളീധരനെന്നും താങ്കളെ മത്സരിപ്പിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് കേന്ദ്രത്തിലിരിക്കുന്നവര്‍ക്കം നന്നായി അറിയാമെന്നും മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ റിയാസ് ഇവിടെയുണ്ടെന്നും വിദ്യാര്‍ത്ഥികാലഘട്ടം മുതല്‍ സജീവരാഷ്ട്രീയപ്രവര്‍ത്തകനായി നിന്നുകൊണ്ട് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ റിയാസ് ദേശീയ ശ്രദ്ധ നേടിയെന്നും ഹരിയാനയില്‍ സംഘ് പരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ മുന്‍കൈയെടുത്തന്നും തമിഴ്‌നാട്ടില്‍ ജാതിവെറിയന്മാര്‍ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇങ്ങനെ നാലാള്‍ കേട്ടാല്‍ കൊള്ളാം എന്ന് പറയാവുന്ന എന്തെങ്കിലുമൊരു രാഷ്ട്രീയ ചരിത്രം വി. മുരളീധരന് ഉണ്ടോയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി ചോദിച്ചു. ഡിവൈഎഫ്ഐയൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ, സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വരെ അങ്ങനെ വിദ്യാര്‍ത്ഥികാലഘട്ടം മുതല്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തകനായി നിന്നുകൊണ്ട് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കാവലാളായി നിന്ന പാരമ്പര്യമാണ് റിയാസിനുള്ളതെന്നും ശിവന്‍കുട്ടി ഫെയ്സ് ബുക്കില്‍ കുറിച്ചു

Eng­lish Summary:

Min­is­ter V Sivankut­ty asked if V Muralid­ha­ran has any good polit­i­cal history

You may also like this video:

Exit mobile version