Site icon Janayugom Online

നോക്കുകൂലി അംഗീകരിക്കില്ല: മന്ത്രി വി ശിവൻകുട്ടി

നോക്കുകൂലി ഒരു കാരണവശാലും സർക്കാർ അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട നിലയില്‍ ഒന്നോ രണ്ടോ പേർ ചെയ്യുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിൽ വരുന്നത്. ഇതാണ് കോടതിയുടെ പരാർമശങ്ങൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നതും. ഈ സാഹചര്യത്തിൽ യാഥാർത്ഥ വസ്തുതകളും സർക്കാർ സ്വീകരിച്ച നടപടികളും കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വി ശിവൻകുട്ടി നിയമസഭയിൽ ബിൽ ചർച്ചക്ക് മറുപടിയായി പറഞ്ഞു. ഈറ്റ കാട്ടുതഴ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.

മറ്റ് ക്ഷേമനിധി ബോർഡുകൾ വഴിയുള്ള വിവാഹധനസഹായം, മരണാനന്തര സഹായം, ചികിത്സാ ധനസഹായം എന്നിവ വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിശോധിക്കും. കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി േഭേദഗതി പാസാകുന്നതോടെ ആനുകൂല്യങ്ങൾ വർധിക്കും. കൂടുതൽ പേരെ അംഗങ്ങളാക്കാനും കഴിയും. തോട്ടം മേഖലയിലെ ലയങ്ങളുടെയടക്കം മോശം സാഹചര്യങ്ങൾ പരിഹരിക്കാൻ സർക്കാർ ഗൗരവപൂർവം ഇടപെടും.

രാജ്യത്താകെ തൊഴിലാളി വിരുദ്ധ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. തൊഴിൽ നിയമങ്ങളെല്ലാം റദ്ദുചെയ്യുകയാണ്. എല്ലാകാര്യങ്ങളിലെയും അവസാന തീരുമാനാധികാരം മുതലാളിക്ക് വിട്ടുകൊടുക്കുന്ന സമീപനമാണ് കേന്ദ്ര ത്തിന്റേത്. കേരളത്തിൽ നിന്ന് നിന്ന് യുഡിഎഫ് പ്രതിനിധികളായി 19 പേരുണ്ടായിട്ടും ഇത്തരം നിയമങ്ങൾ പാസാക്കിയപ്പോൾ അവർ എവിടെയായിരുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി ചോദിച്ചു.

Eng­lish Sum­ma­ry : min­is­ter v sivankut­ty on sigh­ing price

You may also like this video :

Exit mobile version