സ്ക്കൂള്‍ സമയമാറ്റ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സമയമാറ്റത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ചനടത്തും. എന്നാല്‍ ഇത് സമയമാറ്റമെന്ന തീരുമാനത്തില്‍മാറ്റം വരുത്താനല്ല. മറിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി വ്യക്തമാക്കി.സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാദപൂജ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആർഎസ്എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ സ്കൂളുകൾക്ക് നിയമപരമായി മുന്നോട്ട് പോകാൻ കഴിയില്ല. എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ നടപടിയെടുക്കുന്നതിൽ സർക്കാരിന് ചില പരിമിതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ ഏതറ്റം വരെയും പോകുമെന്നും കൂട്ടിച്ചേർത്തു. പാദപൂജ സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന ഗവർണറുടെ പരാമർശം തള്ളിയ മന്ത്രി അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് മാത്രമായിരിക്കുമെന്നും പറഞ്ഞു.

