Site icon Janayugom Online

സിബിഎസ്ഇ പരീക്ഷ : കേന്ദ്രമന്ത്രിക്ക് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു

സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് കേരളത്തിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു.ഡിസ്ക്രിപ്റ്റീവ് ടൈപ്പ് പരീക്ഷയാണ് സിബിഎസ്ഇ മുൻകാലങ്ങളിൽ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഒറ്റ തെറ്റ് കൊണ്ട് മുഴുവൻ മാർക്കും നഷ്ടമാകുന്ന സാഹചര്യം ആണ്. ഉത്തരമായി നല്‍കിയതില്‍ പലതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. കേരളം ഉൾപ്പെടുന്ന സോണിൽ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നതെന്നും പരാതി ഉയര്‍ന്നതായും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

കോവിഡ് കാലമായതിനാൽ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യനിർണയ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങൾ റദ്ദ് ചെയ്ത് ചോദ്യങ്ങൾക്കുള്ള മാർക്ക് കുട്ടികൾക്ക് നൽകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
eng­lish summary;Minister V Sivankut­ty sent a let­ter to the Union Minister
you may also like this video;

Exit mobile version