Site iconSite icon Janayugom Online

തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തൊഴിലിടങ്ങളില്‍ സുരക്ഷതത്വ സംസ്കാരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍, തെഴിലുടമകള്‍, തൊഴിലാളികള്‍, വിവിധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം അനിവാര്യമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫാക്ടറീസ് ആന്‍ഡ് ബോയീലേഴ്സ് വകുപ്പിന്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ്, ഫാക്ടറീ ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലിടങ്ങളിൽനിന്ന്‌ ദിവസാവസാനം ഓരോ തൊഴിലാളിയും സുരക്ഷിതമായും സുഖമായും വീട്ടിലേക്ക് മടങ്ങുന്നുവെന്ന്‌ ഉറപ്പാക്കേണ്ടത്‌ കൂട്ടായ ഉത്തരവാദിത്വമാണ്. സുരക്ഷിതത്വത്തെ അവഗണിക്കുന്നതിന്റെ വില വളരെയേറെയാണ്. വ്യവസായങ്ങൾക്കുള്ളിൽ നിരവധി നടപടികളിലൂടെ സുരക്ഷിതത്വ സംസ്‌കാരം വളർത്തിയെടുക്കണം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കാനുള്ള സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ്‌ വ്യാവസായിക സുരക്ഷിതത്വ അവാർഡുകളെന്നും മന്ത്രി പറഞ്ഞു.

ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ് വകുപ്പ് ഇൻസ്‌പെക്ടർ ബി ആർ ഷിബു സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ് ശ്രീകല, കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എ നിസാറുദീൻ, ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ് വകുപ്പ് ജോയിന്റ് ഡയറക്ടർ നിതീഷ് ദേവരാജ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Min­is­ter V Sivankut­ty wants to ensure safe­ty in workplaces

You may also like this video:

Exit mobile version