Site icon Janayugom Online

ഗുസ്തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തില്‍ വന്ന് സ്ത്രീസുരക്ഷയെകുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വാസവന്‍

ഗുസ്തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തില്‍ വന്ന് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ്‍ വാസവന്‍.തെരഞ്ഞെടുപ്പ് പ്രടരണത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ സ്ത്രീശക്തി മോഡിക്കൊപ്പം എന്ന പരിപാടിയും റോഡ്ഷോയും നടന്നിരുന്നു.

പരിപാടിയില്‍ ഹിന്ദുത്വം ആളിക്കത്തിക്കാനും കേരളത്തെ ഇകഴ്ത്തിക്കെട്ടാനും പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശങ്ങളെ മന്ത്രിവിമര്‍ശിച്ചുപ്രധാനമന്ത്രിയുടെ പ്രസ്‌താവന പദവിക്ക് യോജിക്കാത്തതാണ്. സ്ത്രീപുരോഗതിയിൽ രാജ്യത്തിന് മാതൃകയാണ് കേരളം. കുടുംബശ്രീ പ്രസ്ഥാനങ്ങൾ അതിന്റെ തെളിവാണ്. കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന് കുടുംബശ്രീ പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. യാഥാർത്ഥ്യം മറച്ചു പിടിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. 

തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം നടപ്പാക്കിയ നാടാണിത്. അവിടെ വന്നാണ് മോഡി സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്‌.ഗുസ്‌തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ്. അതിനോട് മുഖം തിരിച്ചിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

Eng­lish Summary:
Min­is­ter Vasa­van said that the Prime Min­is­ter who did not pro­tect wrestlers came to Ker­ala and talked about wom­en’s safety

You may also like this video:

Exit mobile version