മാനദണ്ഡങ്ങളിൽ നിയമപരമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായാൽ ആശ, അങ്കണവാടി പ്രവർത്തകർക്ക് ഏറ്റവും മികച്ച നിലയിൽ വേതനം നൽകാൻ സർക്കാരിനു കഴിയുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എടക്കര കരുനെച്ചി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, കെ ആയിശകുട്ടി, ഡോ കെ കെ പ്രവീണ, ഡോ ടികെ ജാബിദ്, പി മോഹനൻ, ബാബു തോപ്പിൽ, കെ രാധാകൃഷ്ണൻ, ടി രവീന്ദ്രൻ, വിനയരാജൻ, സുധീഷ് ഉപ്പട, ഡോ കെ എം അമീൻ ഫൈസൽ, സിന്ധു പ്രകാശ് എന്നിവർ പ്രസംഗിച്ചു. നവീകരിച്ച കുറുമ്പലങ്ങോട് കുടുംബാരോഗ്യകേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചുങ്കത്തറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു സത്യൻ, എംആർ ജയചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എൻഎ കരീം, ഡോ പികെ. ബഹാവുദ്ദീൻ, കുറുമ്പലങ്ങോട് ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പിഎ ചാച്ചി എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ കെജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, ഇസ്മായിൽ മൂത്തേടം, ടിഎൻ അനൂപ് എന്നിവർ ഇരുപരിപാടികളിലും പങ്കെടുത്തു.