Site iconSite icon Janayugom Online

സംസ്ഥാനത്ത് മരുന്നുക്ഷാമം നേരിടുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് രോഗികള്‍ മരുന്നുക്ഷാമം നേരിടുന്നില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ സ്കീമുകളിലൂടെ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും മരുന്നു സ്റ്റോക്ക് 30 ശതമാനം ആകുമ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

നിയമസഭയില്‍സംസാരിക്കുകയായിരുന്നു മന്ത്രി വീണ.ആശുപത്രികളിൽ മരുന്ന് ക്ഷാമമെന്ന അനൂപ് ജേക്കബിന്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്നും അത് പിൻവലിക്കണം എന്നും മന്ത്രി പറഞ്ഞു. കെ എം സി എൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നിൻ്റെ ലഭ്യത കൂട്ടാൻ വേണ്ട വിപുലമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രമെ നൽകാവൂയെന്ന് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രിയിൽ മരുന്നില്ലെന്ന് രോഗി തന്നോട് നേരിട്ട് പറഞ്ഞുവെന്നും എന്നാൽ പരിശോധിച്ചപ്പോൾ ഫാർമസിയിൽ ആ വ്യക്തി പോയിട്ടില്ലെന്ന് മനസ്സിലായി,വസ്തുതാ വിരുദ്ധമായ വാർത്തകളും പ്രചരണങ്ങളുമാണ് ഇതിന് കാരണം എന്നും മന്ത്രി പറഞ്ഞു. അത്യാവശ്യ മരുന്നുകൾ ആശുപത്രിയിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്നും കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ മരുന്നുകൾ ഇപ്രാവശ്യം കൊടുക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.തൊടുപുഴയിൽ കാരുണ്യ ഫാർമസി തുടങ്ങുമെന്നും മന്ത്രി കൂട്ടിചേർത്തു.

Eng­lish Summary:
Min­is­ter Veena George said that there is no short­age of med­i­cines in the state

You may also like this video:

Exit mobile version