Site iconSite icon Janayugom Online

കൊവിഡ് കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

സംസ്ഥാനം കൃത്യമായി കൊവിഡ് കണക്കുള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വര്‍ദ്ധിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യവകപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

Exit mobile version