Site iconSite icon Janayugom Online

ഡോ.ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടിയത് സ്വാഭാവിക വകുപ്പ്തല നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

ഡോ. ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടിയത് സ്വാഭാവിക വകുപ്പ്തല നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടിയത് സ്വാഭാവിക വകുപ്പ് തല നടപടി മാത്രമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ട് വിദ​ഗ്ധ സമിതി രൂപീകരിക്കുകയും ആ സമിതി രേഖകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. ഹാരിസിനോട് വിശദീകരണം ആവശ്യപ്പെട്ടത്. അതൊരു സ്വാഭാവികമായ ഡിപ്പാർട്ട്മെന്റ് തല നടപടിയാണ്. 1960ലെ സർക്കാർ ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായി എന്ന് സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള സ്വാഭാവികമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു ചില കാര്യങ്ങൾ കൂടി തീരുമാനിച്ചിട്ടുണ്ട്. എച്ച്ഡിസിയുടെ കോളജില്‍ ചുമതല വഹിക്കുന്ന സെക്രട്ടറിയായുള്ള സൂപ്രണ്ടിന്റെ പർച്ചേസിങ് പവർ കൂട്ടണം എന്നുള്ളതാണ് ഒരു തീരുമാനം. മെഡിക്കൽ കോളജുകളിൽ ധാരാളമായി ആവശ്യം വർധിക്കുന്നതിന്റെ ഭാ​ഗമായാണിത്. എല്ലാ മെഡിക്കൽ കോളജിലും ഇതിനായി ഒരു ഹയർ ലെവൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ വർഷവും ഡിപ്പാർട്ട്മെന്റിൽ ചിലവഴിച്ച തുകയുടെ കണക്ക് എടുത്തിട്ടുണ്ട്. ഓരോ വർഷവും ഈ തുക കൂടുകയാണ്- മന്ത്രി പറഞ്ഞു. 

Exit mobile version