നിക്ഷേപക സമാഹരണ യജ്ഞത്തിലൂടെ 15000കോടിയുടെ നിക്ഷേപം ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപ സമാഹരണയജ്ഞം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഈ നേട്ടം. 9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഇത്രയും വലിയ നിക്ഷേപം ലഭിച്ചതെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
സഹകരണമേഖലയെ തകര്‍ക്കാന്‍ കുപ്രചരണങ്ങള്‍ നടക്കുന്ന കാലത്താണ് 15000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചത്. 9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ജനങ്ങൾ സഹകരണ മേഖലയെ വിശ്വസിച്ചാണ് നിക്ഷേപത്തിന് തയ്യാറായത്. കള്ള പ്രചരണങ്ങൾ കൊണ്ട് കേരളത്തിൻ്റെ സഹകരണ മേഖലയെ തകർക്കാൻ കഴിയില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണ കോട്ടയത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സമാശ്വാസ പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ ഏഴുകോടി രൂപ വിതരണം ചെയ്‌തത്. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ വിവിധ സഹകരണ സ്ഥാപനം ഭാരവാഹികളും പങ്കെടുത്തു.
English Summary:
Minister VN Vasavan has said that 15000 crores of investment has been received through the investment mobilization campaign
You may also like this video: