Site iconSite icon Janayugom Online

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകരുടെ എണ്ണത്തിലും ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായതായി മന്ത്രി വി എന്‍ വാസവന്‍

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകരുടെ എണ്ണത്തിലും ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും വലിയ വര്‍ദ്ധനവുണ്ടായതായി സഹകരണ, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായ്പപെട്ടു .സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയതാണ് ഇത്തവണത്തെ തീർത്ഥാടന കാലം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. 

ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം ഉറപ്പാക്കാനും സാധിച്ചത്.കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെയും ഇന്നുമായി തീർത്ഥാടകരുടെ സന്ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

Exit mobile version