Site iconSite icon Janayugom Online

ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍

ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നില്ലെന്നും തെറ്റായ വാര്‍ത്തായാണെന്നും ദേവസ്വം വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി വി എന്‍ വാസവന്‍. കാലാവധി നീട്ടണമെങ്കില്‍ നിയമസഭയുടെ അംഗീകാരം വേണം.

അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.നിയമംഭേദഗതി ചെയ്യാതെ കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ല, അതിനുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം തീര്‍ത്ഥാടനത്തിനു മുന്‍പ് പ്രസിഡന്റുമാരെ മാറ്റുന്നത് സംബന്ധിച്ച് പുനപരിശോധിക്കാന്‍ വകുപ്പ്തല സെക്രട്ടറിമാരുടെ നിര്‍ദ്ദേശം വന്നിരുന്നു. അത് ഭാവിയില്‍ പരിശോധിക്കുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

Exit mobile version