ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രത കാല് കഴികിച്ചല്ല ബോധ്യപ്പെടുത്തേണ്ടതെന്നും , മറിച്ച് ഒരു ശിഷ്യന്റെ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന സ്മനേഹ ബഹുമാനങ്ങളാണ് ഒരു ഗുരുവിന് യഥാര്‍ത്ഥമായി ലഭിക്കേണ്ട ഗരുപൂജയെന്നും ദേവസ്വത്തിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു.മതനിരപേക്ഷ പാരമ്പര്യമുള്ള കേരളത്തില്‍ പാദപൂജ നടക്കാന്‍ പാടില്ലാത്തതാണെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
കേരളം മതനിരപേക്ഷയുടെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഒരു നാടാണ്. മലയാളികൾ ആ സമ്പന്നമായ സാംസ്‌കാരിക രൂപം ഉയർത്തിപ്പിടിച്ച് മതേതര ജനാധിപത്യത്തിന്റെ മഹാത്തയ പാരമ്പര്യങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അതിന് യോജിക്കാത്ത രൂപമാണ് ഈ പാദപൂജ എന്ന് പയുന്നത്. യഥാർഥത്തിൽ പാദപൂജയും ഗുരുഭക്തിയും രണ്ടും രണ്ടാണ്. ഒരു ഗുരുവനോട് ആദരവ് പ്രകടിപ്പിക്കുന്നത് കാല് കഴുകിച്ചല്ല. മറിച്ച് ഒരു ശിഷ്യന്റെ ഹൃദയത്തിൽ നിന്നും മനസിൽ നിന്നും ഉയർന്നുവരുന്ന സ്‌നേഹാദരവുകളാണ് ഒരു ഗുരുവിനോടുള്ള ഭക്തി. എന്നാൽ ആ ഗുരു നിർബന്ധിച്ച് പിഞ്ചുകുഞ്ഞുങ്ങളെക്കൊണ്ട് പാദം കഴുകിക്കുക എന്ന് പറഞ്ഞാൽ അതങ്ങേയറ്റം അപമാനകരവും സംസ്‌കാര ശൂന്യമായ ഒരു പ്രവൃത്തിയുമാണ്. സാംസ്‌കാരിക കേരളം ഒരിക്കലും അത് അംഗീകരിക്കില്ല. ആ പ്രവൃത്തി ഏറെ ലജ്ജയോടെയാണ് കേരളം നോക്കിക്കണ്ടത്. മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു

