Site icon Janayugom Online

നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴിയാക്കാന്‍ നിര്‍ദ്ദേശം ഉടനെന്ന് മന്ത്രിമാര്‍

കർഷകർക്ക് നെല്ല് സംഭരണതുക ഉടൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഇതിന് സംഭരിച്ച നെല്ലിന്റെ തുക പിആർഎസ് റെസിപ്റ്റിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് നൽകന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം. ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം തീരുമാനിച്ചു. നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അടുത്ത് ആഴ്ചയുണ്ടാകുമെന്നും കർഷകർക്ക് നെല്ല് സംഭരണതുക ഉടൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

17 ശതമാനത്തിന് മുകളിൽ ഈർപ്പമുള്ള നെല്ലിന്റെ സംഭരണം സംബന്ധിച്ച് സഹകരണ സംഘങ്ങൾ മില്ലുകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നെല്ല് സംഭരണത്തിന് എത്ര പ്രാഥമിക സഹകരണ സംഘങ്ങൾ സന്നദ്ധരാണെന്നത് സംബന്ധിച്ച റിപ്പോർട്ട് ആറ് ദിവസത്തിനകം ജില്ലാ കലക്ടർക്ക് നൽകാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകി. നെല്ല് അരിയാക്കാൻ സൗകര്യമില്ലാത്ത സഹകരണ സംഘങ്ങൾക്ക് മറ്റ് സംഘങ്ങളുമായി കൺസോർഷ്യം രൂപീകരിച്ച് പ്രതിവിധി കണ്ടെത്താമെന്നും അരിയാക്കാൻ പറ്റാത്ത സഹകരണ സംഘങ്ങളുള്ള മേഖലകളിലെ നെല്ല് സപ്ലൈക്കോ നേരിട്ട് സംഭരിക്കുമെന്നും അവര്‍ പറഞ്ഞു.

ഗോഡൗൺ സൗകര്യം ഉറപ്പാക്കുക, സഹകരണ സംഘങ്ങൾക്ക് ബാധ്യതയുണ്ടാതെ നെല്ലെടുക്കാൻ സൗകര്യമുണ്ടാക്കുക, ചണച്ചാക്കുകൾ ലഭ്യമാക്കുക, പ്ലാസ്റ്റിക് ചാക്കിന് പകരം ചണച്ചാക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സഹകരണസംഘം പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 18 ന് സർക്കാർ തീരുമാനമുണ്ടാകുമെന്നും മന്ത്രിമാർ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, എ ഡി എംകെ മണികണ്ഠൻ, സപ്ലൈകോ ആർഎം, പാഡി മാർക്കറ്റിങ് ഓഫീസർമാർ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ, ജില്ലാ സപ്ലൈ ഓഫീസർ വി. കെ ശശിധരൻ പങ്കെടുത്തു.

Eng­lish Summary:Ministers that the pro­pos­al to make rice pro­cure­ment through coop­er­a­tive soci­eties is imminent
You may also like this video

Exit mobile version