Site icon Janayugom Online

അഫ്ഗാൻ സ്വദേശികൾക്ക് വീസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി ഇല്ല : വിദേശകാര്യമന്ത്രാലയം

അഫ്ഗാൻ സ്വദേശികൾക്ക് വീസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാൻ സ്വദേശികൾ രാജ്യം വിടുന്നത് താലിബാൻ തടഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിലപാട്.
ഇക്കാര്യത്തിൽ ഒരു പുനരാലോചനയും വേണ്ടെന്ന് ഇന്ത്യ തിരുമാനിച്ചു. അഫ്ഗാനിൽ നിന്നുള്ള രക്ഷാ ദൗത്യം കൂടുതൽ ദിവസം തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്നും ഇതിന്റെ ഭാഗമായ വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തും . മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി രാജ്യത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും വിദേശാകാര്യമന്ത്രാലയം വ്യക്തമാക്കി.

മൂന്ന് വിമാനങ്ങളിലായി 400 പേരെയാണ് അഫ്ഗാനില്‍ നിന്ന് ഇന്ത്യ ഞായറാഴ്ച തിരികെയെത്തിച്ചത്. ഇതില്‍ അന്‍പത് പേര്‍ മലയാളികളാണ്. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആരംഭിച്ചത്. അഫ്ഗാനില്‍ ഇനിയും കുടുങ്ങി്ക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക് റൂട്ട്സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.
eng­lish sum­ma­ry; Min­istry of For­eign Affairs said that,No deci­sion on visa for Afghan nationals
you may also like this video;

Exit mobile version