സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടി ‘എൻ്റെ കേരളം’ മെയ് 11 മുതൽ 17 വരെ ആശ്രമം മൈതാനത്ത് നടക്കും. മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്നതിനാൽ ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഗപ്പൂര്‍ മാതൃകയിലുള്ള ഓഷനേറിയം ജില്ലയില്‍ താമസിയാതെ തുടങ്ങും. ടൂറിസ്റ്റ് മറീനുകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. എല്ലാ മേഖലയില്‍ നിന്നുമുള്ളവര്‍ക്കായി എൻ്റെ കേരളം പ്രദര്‍ശന‑വിപണന‑വിജ്ഞാന‑വിനോദമേള മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം ‘എൻ്റെ കേരളം’ മെയ് 11 മുതൽ 17 വരെ

