ബംഗ്ലാദേശില്‍ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ടി20 മത്സരത്തില്‍ മികച്ച പ്രകടനവുമായി കേരളത്തിന്റെ മിന്നു മണി. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ത്തന്നെ വിക്കറ്റെടുത്ത് മിന്നുമണി മിന്നിച്ചു. ആദ്യ ട്വന്റി20 മത്സരത്തിനാണ് ഇന്ന് ധാക്ക ഷേര്‍ ഇ ബംഗ്ല സ്റ്റേഡിയത്തില്‍ തുടക്കമായത്.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ കളത്തിലിറങ്ങുന്നത്. ഹര്‍മന്‍പ്രീത് നയിക്കുന്ന ടീം അവസാനമായി ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിലാണ് കളത്തിലിറങ്ങിയത്. അതേസമയം മാര്‍ച്ചില്‍ നടന്ന വനിതാ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു.
24കാരിയായ മിന്നു മണി വയനാട് തൃശിലേരി സ്വദേശിയാണ്. ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. കേരള ജൂനിയർ, സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചിട്ടുണ്ട്.
മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിൽ കളിക്കുക. ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദന, ദീപ്തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സബ്ബിനേനി മേഘ്ന, പൂജ വസ്ട്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.
English Summary: Minnumani took the first wicket in the debut match
You may also like this video